gnn24x7

കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

0
284
gnn24x7

വാഷിംഗ്ടണ്‍: കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു അമേരിക്കയെന്നും ഇതിനിടയിലാണ് കൊവിഡ് വന്നതെന്നും ട്രംപ് പറഞ്ഞു.

‘ നമ്മള്‍ ആക്രമിക്കപ്പെട്ടതാണ്. ഇതൊരു ആക്രമണമായിരുന്നു. ഇതൊരു പകര്‍ച്ചരോഗം മാത്രമായിരുന്നില്ല. ആരും ഇതിനു മുമ്പ് ഇതുപോലൊന്ന് കണ്ടിട്ടില്ല. 1917 ല്‍ ആയിരുന്നു ( ഒന്നാം ലോകമഹായുദ്ധം) മുമ്പ് ഇങ്ങനെ സംഭവിച്ചത്,’ ട്രംപ് പറഞ്ഞു.

കൊവിഡില്‍ തകര്‍ന്ന വ്യാപാരമേഖലയെ തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി വൈറ്റ് ഹൗസ് നടത്തുന്ന മള്‍ടി ട്രില്യണ്‍ സാമ്പത്തിക പാക്കേജുകള്‍ കാരണം ഉയര്‍ന്നു വരുന്ന യു.എസ് ദേശീയ കടത്തെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ട്രംപ്.

‘ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമില്ല. എനിക്ക് എല്ലായ്‌പ്പോഴും എല്ലാ കാര്യത്തിലും ആശങ്കയുണ്ട്. ഞങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നു. ചൈനയേക്കാള്‍ മികച്ചത്, മറ്റെവിടത്തേക്കാളും മികച്ചത്,’ ട്രംപ് പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കിയതാണിത്. പെട്ടെന്ന് ഒരു ദിനം ഇതെല്ലാം (സാമ്പത്തിക മേഖല) അടയ്ക്കണമെന്ന് പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും തുറക്കാന്‍ പോവുകയാണ്, വീണ്ടും ശക്തരാവാന്‍ പോവുകയാണ്. പക്ഷെ ഇത് തുറക്കാന്‍ വേണ്ടി കുറച്ച് പണം ചെലവഴിക്കേണ്ടതുണ്ട്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000 കടന്നു. 24 മണിക്കൂറിനിടെ 2219 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 852000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here