gnn24x7

കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ​ഗവേഷകർ

0
284
gnn24x7

പാരീസ്: കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ​ഗവേഷകർ. നിക്കോട്ടിൻ സെൽ റിസപ്ട്ടേഴ്സിൽ ഒട്ടിപ്പിടിച്ചിരിന്നു വൈറസിന് ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ തടസം സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ നിക്കോട്ടിൻ കൊറോണ വെെറസ് പടരുന്നത് തടയുമെന്നും പഠനം പറയുന്നു. നിക്കോട്ടിന്റെ ഉപയോ​ഗം വൈറസ് പ്രതിരോധത്തിനും സഹായകമാകുമോ എന്ന് വിഷയത്തിൽ തുടർ പഠനം നടത്തുകയാണിവരിപ്പോൾ.

പാരീസ് ആശുപത്രിയിലെ 343 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ​ഗവേഷകർ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നിക്കോട്ടിൻ സഹായിക്കുമെന്ന നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. സമാനമായി കണ്ടെത്തലിലേക്ക് നേരത്തെ ന്യൂ ഇം​ഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ പഠനവുമെത്തിയിരുന്നു. പഠനത്തിന് ആരോ​ഗ്യ അധികൃതരുടെ അം​ഗീകാരത്തിനായി കാത്തിരിക്കുകയാണ് ഫ്രാൻസിലെ ​ഗവേഷകരിപ്പോൾ.

അതേസമയം പഠനം വിജയകരമാണെങ്കിൽ തന്നെ നിക്കോട്ടിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിൽ മെഡിക്കൽ രം​ഗത്ത് നിന്ന് തന്നെ നിരവധി പേർ വിമർശനം ഉന്നയിച്ച് രം​ഗത്തുണ്ട്. നിക്കോട്ടിന്റെ പാർശ്വഫലങ്ങൾ മറന്നു പോകരുതെന്ന് ഫ്രാൻസിലെ മുതിർന്ന ആരോ​ഗ്യ ഉ​ദ്യോ​ഗസ്ഥനായ ജെറോം സാലോമോൻ പറഞ്ഞു. ഫ്രാൻസിൽ 75000ത്തിലധികം ആളുകളാണ് പ്രതിവർഷം പുകവലിയും അനുബന്ധമായി ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളും മൂലം മരണപ്പെടുന്നത്.

കൊവിഡ് വലിയ പ്രതിസന്ധിയാണ് ഫ്രാൻസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 21000ത്തിലധികം ആളുകൾ ഫ്രാൻസിൽ കൊവിഡ് ബാധിച്ച് മരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here