ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1752 പുതിയ കോറോണ കേസുകളെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ന് ജീവഹാനി സംഭവിച്ചത് 37 പേർക്കാണ്. ഇതോടെ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 23,452 ആയിട്ടുണ്ട്.
ഇതിൽ 17915 പേർ ചികിത്സയിലാണ്. 4814 പേർ രോഗമുക്തരായിട്ടുണ്ട് കൂടാതെ 723 പേരാണ് ഇതിനോടകം മരണമടഞ്ഞത്. രാജ്യത്തെ രോഗമുക്തിയുടെ അളവ് 20.57 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് വക്താവ് ലവ് അഗർവാൾ വ്യക്തമാക്കി.
മാത്രമല്ല കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളിൽ നിന്നും ഒരു കോറോണ കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 14 ദിവശ്യമായിട്ട് 80 അധികം ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.




































