ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് പറഞ്ഞത്.
ഇന്ത്യയിലെ കൊറോണ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തില്‍ ഒന്നിച്ചാണ് എന്നും അദ്ധേഹം അഭിപ്രായപെട്ടു.
ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് ഈ പോരാട്ടത്തില്‍ പങ്കാളിയാവുകയാണെന്നും അദ്ധേഹം വ്യക്തമാക്കി.
കൊറോണ വൈറസ് എന്ന മഹാ മാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍ പോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷകര്‍ എന്ന് പ്രധാന മന്ത്രി പറഞ്ഞു.
ചിലര്‍ വീട്ട് വാടക ഒഴിവാക്കി നല്‍കിയപ്പോള്‍ ചിലര്‍ കോറന്‍റയ്നില്‍ കഴിയുന്ന സ്കൂള്‍ കെട്ടിടം പെയിന്റടിച്ച് നല്‍കി, പ്രധാനമന്ത്രി പറഞ്ഞു, പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ പരമാവധി സഹായിക്കുന്നുണ്ട്, രാജ്യത്ത് വൈദ്യോപകരണങ്ങളുടെ വിതരണം സുഗമമായി നടക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി.
കൊറോണ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പോലീസ് സെനകളെയും അദ്ധേഹം പ്രശംസിച്ചു. ഈ റമദാന്‍ മാസത്തിലും എല്ലാ കൊറോണ പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ കാലത്തെ പ്രവര്‍ത്തനത്തിന് റെയില്‍വേയേയും വ്യോമസേനയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി അക്ഷയ തൃതീയ, ബാസവ ജയന്തി,റമദാന്‍ ആശംസകളും നേര്‍ന്നു.







































