gnn24x7

കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍; പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി റിപ്പോർട്ട്

0
270
gnn24x7

ജെറുസലേം: കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍ എത്തി, പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ ആണ് ആന്‍റിബോഡി വികസിപ്പിച്ചത്.

ഐഐബിആര്‍ വികസിപ്പിച്ചെടുത്ത മോണോക്ലോണല്‍ ന്യുട്രലൈസിംഗ് ആന്‍റി ബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന

കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ്‌ പറഞ്ഞു.
ഇസ്രായേലില്‍ ഇതുവരെ 16,246 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്,235 പേരാണ് മരിച്ചത്.

കൊറോണ വൈറസിന് ഒരു മറുമരുന്ന് കണ്ട് പിടിക്കുന്നതില്‍ സുപ്രധാനമായ മുന്നേറ്റമാണിതെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.

ഇസ്രായേലിലെ കൊറോണ വൈറസ്‌ ചികിത്സയും വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്ന ഇസ്രായേല്‍ ഇന്സ്ടിട്യുട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിലാണ്,കൊവിഡില്‍ നിന്ന് മുക്തരായവരുടെ രക്ത പരിശോധനയും നടക്കുന്നുണ്ട്.

ഇവിടെ വേര്‍തിരിച്ച ആന്‍റി ബോഡി മോണോക്ലോണല്‍ ആണ്.ഇത് രോഗമുക്തി നേടിയ കോശത്തില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇതിന് ചികിത്സാ രംഗത്ത് വളരെ ഏറെ മൂല്യമുണ്ട്.

മറ്റിടങ്ങളില്‍ നടക്കുന്നത് പൊളിക്ളോണല്‍ ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങളില്‍ നടക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി അതിര്‍ത്തികള്‍ അടച്ച ഇസ്രായേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here