gnn24x7

ഗുജറാത്ത് ക്യാൻസർ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർക്കും പാരമെഡിക്കൽ സ്റ്റാഫിനും ഉൾപ്പെടെ 32 ഓളം പേർക്ക് കൊവിഡ്

0
231
gnn24x7

അഹമ്മദാബാദ്: കൊവിഡ് ഭീഷണിക്കിടയിലും ശുചീകരണ പ്രവർത്തനങ്ങൾ പോലും നടത്താതെ സാധാരണ മട്ടിൽ തുറന്ന് പ്രവർത്തിച്ച് ​ഗുജറാത്ത് ക്യാൻസർ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡോക്ടർമാർക്കും പാരമെഡിക്കൽ സ്റ്റാഫിനും ഉൾപ്പെടെ 32 ഓളം പേർക്ക് കൊവിഡ് ബാധിച്ച ജി.സി.ആർ.ഐയിൽ മതിയായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തത് ഡോക്ടർമാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ബുധനാഴ്ച്ച മാത്രം ഇവിടുത്തെ മൂന്ന് ഡോക്ടർമാർക്കും ഒരു ക്ലറിക്കൽ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ജി.സി.ആർ.ഐയിലെ 50 ജീവനക്കാർ ക്വാറന്റെെനിലാണ്.

കൊവിഡ് ഭീഷണി നിലനിൽക്കുന്ന ആശുപത്രിയിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നുമില്ലാതെ ജോലി ചെയ്യുന്നത് തങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ഇവിടുത്തെ ഡോക്ടർമാർ പറയുന്നു. ക്യാൻസർ രോ​ഗികൾക്ക് കൊവിഡ് ബാധിച്ചാൽ സ്ഥിതി ​ഗുരുതരമാണെന്നിരിക്കേ കൃത്യമായ സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ജീവനക്കാരും രോ​ഗികളും ആവശ്യപ്പെടുന്നത്.

ആശുപത്രി അടച്ചു പൂട്ടുന്നത് കീമോ തെറാപ്പി ആവശ്യമുള്ള രോ​ഗികളെ ബാധിക്കുമെന്നതിനാൽ പ്രവർത്തനം ചാമുണ്ട ബ്രിഡ്ജിനു സമീപമുള്ള ​ഗുജറാത്ത് ക്യാൻസർ സൊസൈറ്റിയിലേക്ക് മാറ്റണം എന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.

അതേ സമയം ജി.സി.ആർ.ഐ യിൽ കൊവിഡ് ഭീഷണി ഉയർന്നതോടെ ഇവിടെ എത്തുന്ന രോ​ഗികളുടെ എണ്ണത്തിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here