gnn24x7

രാമായണിലെ സീത ഇനി സരോജിനി നായിഡു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ദീപിക ചികില

0
348
gnn24x7

ന്യൂദൽഹി: ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത രാമായൺ എന്ന സീരിയലിൽ സീതയായി വേഷമിട്ട് പ്രേക്ഷക ശ്രദ്ധ നേടിയ ദീപിക ചികില കവിയും സ്വതന്ത്ര്യ സമര സേനാനിയുമായ സരോജിനി നായിഡുവാകും. സരോജിനി നായിഡുവിന്റെ ജീവിത കഥ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

സരോജിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഖാനു ഭായ് പട്ടേലാണ്. ആകാശ് നായകും ധീരജ് മിശ്രയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ധീരജ് മിശ്രയും യശോമതി ദേവിയും ചേർന്നാണ്.

രാമാനന്ദ് സാ​ഗർ സംവിധാനം ചെയ്ത രാമായൺ സീരിയലിന്റെ സ്വാധീനം ഇന്നും തന്റെ നിത്യ ജീവിതത്തിൽ ഉണ്ടെന്ന് കപിൽ ശർമ്മ ഷോവിൽ അതിഥിയായെത്തിയ ദീപിക പറഞ്ഞിരുന്നു. ആളുകൾ ഇപ്പോഴും തന്നെ സീതയായണ് തിരിച്ചറിയുന്നതെന്നും ഹലോ പറയുന്നതിനു പകരം പലരും കെെകൂപ്പി നമസ്കരിക്കുകയാണ് പതിവെന്നും ദീപിക കൂട്ടിച്ചേർത്തു.

1987 ൽ പുറത്തിറങ്ങിയ രാമായൺ സീരിയൽ ഇന്ത്യയിൽ വലിയ തരം​ഗമാണ് സൃഷ്ടിച്ചത്. അരുൺ ​ഗോവിലാണ് രാമായൺ സീരിയലിൽ രാമനായി വേഷമിട്ടത്. തന്റെ ജീവിതത്തിലും സീരിയൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നെന്ന് അരുൺ ​ഗോവിലും അഭിപ്രായപ്പെട്ടിരുന്നു. 2019ൽ ബാല എന്ന ചിത്രത്തിലാണ് ദീപിക അവസാനമായി വേഷമിട്ടത്.രാമായൺ സീരിയൽ ലോക്ക് ഡൗൺ സമയത്ത് വീണ്ടും ദൂരദർശനനിൽ പുനഃസംപ്രേക്ഷണം ആരംഭിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here