മുംബൈ: മഹാരാഷട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 22,171 ആയി.
1,278 പുതിയ കൊവിഡ് കേസുകള്‍ ഞായറാഴ്ച മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആകെ രോഗ ബാധിതിതരില്‍ 13,739 പേരും മുംബൈയിലാണ്. കൊവിഡ് ബാധിച്ച് മുംബൈയില്‍ മാത്രം മരിച്ചത് 508 പേരാണ്. സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 832 ആയി ഉയര്‍ന്നു.
ഞായറാഴ്ച മാത്രം 53 രോഗബാധിതരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. അതില്‍ 19 പേര്‍ മുംബൈയിലാണ്.
നിലവില്‍ സംസ്ഥാനത്ത് 1237 ആക്ടീവ് കണ്‍ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. ഇതുവരെ 4,199 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്.