ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ആഹ്വാനം ചെയ്തിരിക്കുന്ന lock down മെയ് 17ന് അവസാനിക്കാനിരിക്കെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.
മെയ് 17ന് മൂന്നാം ഘട്ട lock down അവസാനിക്കാനിരിക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ഈ ഘട്ടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്.
ഇന്ന് 3 മണി മുതലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടക്കുക. കോവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്.
മൂന്നാം ഘട്ട lock down അവസാനിക്കാന്‍ ഏഴ് ദിവസം മാത്ര൦ ബാക്കി നില്‍ക്കെ ഇനിയും lock down നീട്ടണോ എന്ന കാര്യത്തില്‍ യോഗത്തില്‍ മുഖ്യമന്ത്രിമാരുടെ നിര്‍ണായക അഭിപ്രായങ്ങള്‍ വിലയിരുത്തിയാവും തീരുമാനമെടുക്കുക.
മെയ് 7നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.
നാല്പതിലേറെ ദിവസം നീണ്ട lock down ബിസിനസുകളെയും സംസ്ഥാന വരുമാനത്തെയും മോശമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, മിക്ക സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും വലിയ വരുമാന സ്രോതസ്സായ മദ്യവില്‍പ്പനയിലാണ് മിക്ക സംസ്ഥാനങ്ങളും ലക്ഷ്യമി ട്ടിരിയ്ക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിമാരുമായിപ്രധാനമന്ത്രിയുടെ ചര്‍ച്ചയ്ക്കു മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. lock down അവസാനിക്കും മുന്‍പുതന്നെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ, കൂടുതല്‍ ഇളവുകള്‍ വരുത്തണമെന്നും ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വ്യക്തത വേണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,206 ആയി. 67,152 പേര്‍ രോഗബാധിതരാണ്.