gnn24x7

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 52 കാരിക്ക് ദാരുണാന്ത്യം – പി.പി. ചെറിയാന്‍

0
639
gnn24x7

Picture

ഷിക്കാഗോ: വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുള്‍ഡോഗുകളില്‍ ഒന്നിന്റെ ആക്രമണത്തില്‍ അന്‍പത്തിരണ്ടുകാരി ലിസ അര്‍സൊവിന് ദാരുണാന്ത്യം.

55 പൗണ്ടോളം ഭാരമുള്ള നായ ശരീരമാസകലവും കഴുത്തിനും കാര്യമായി പരുക്കേല്‍പിച്ചിരുന്നതായി ലേക്ക് കൗണ്ടി കൊറോണര്‍ ഡോ. ഹൊവാര്‍ഡ് കൂപ്പര്‍ പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യമാണു താമസിച്ചിരുന്ന വീട്ടില്‍ അബോധാവസ്ഥയില്‍ രക്തം വാര്‍ന്നൊലിക്കുന്ന ഇവരെ കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവര്‍ മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. മരണം ഡോഗ് ഫൈറ്റാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് വിവരം മേയ് 14ന് മാധ്യമങ്ങള്‍ക്കു നല്‍കിയത്.


ഫ്രഞ്ച് ബുള്‍ഡോഗ് അക്രമാസക്തമാകുന്നത് സാധാരണയാണെന്നും ഇതിനു മുന്‍പു ലിസയുടെ ബോയ് ഫ്രണ്ടിനെ ഇത് ആക്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് കൗണ്ടി അനിമല്‍ കെയര്‍ ആന്റ് കണ്‍ട്രോളിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും കൗണ്ടി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ലിസ ഇതിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് നായയെ ഇവരെ ഏല്‍പിക്കുകയായിരുന്നു. നായ ആക്രമണ സ്വഭാവമുള്ളതാണോ എന്നു തീരുമാനിക്കുന്നത് അനിമല്‍ കണ്‍ട്രോള്‍ എജന്‍സിയാണ്. ശക്തമായ താടിയെല്ലും പല്ലുകളുമുള്ള ഫ്രഞ്ച് ബുള്‍ഡോഗുകളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്ന് എജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here