ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്ന ജയസൂര്യ നായകനായ പുതിയ ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിനെതിരെ വിലക്കുമായി എത്തിയ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് മറുപടിയുമായി സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെല്ലിശ്ശേരി പറഞ്ഞു.
തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തീയറ്റര്‍ ഉടമകളും തീരുമാനിക്കട്ടെ ഏതു സിനിമ എപ്പോള്‍ കാണണമെന്ന അവകാശം കാഴ്ച്ചക്കാരനുമുണ്ട് എന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് നടി അതിദി റാവു ആണ് നായിക.
എന്നാല്‍ വിജയ് ബാബുവിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീയ്യറ്റര്‍ ഉടകളുടെ സംഘടനയായ ഫിയോക്ക് പറയുന്നത്. തീയറ്ററില്‍ റിലീസ് ചെയ്യുന്നതിനാണ് വിജയ് ബാബു സിനിമ എടുത്തത്. ഇത് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായി വിജയ് ബാബു കരാറും ഉണ്ടാക്കിയിട്ടുണ്ടെന്ന് ഫിയോക്ക് പറയുന്നു.
ഈ കരാറിന്റെ ലംഘനമാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയുള്ള റിലീസിങ് തീരുമാനമെന്നും ഫിയോക്ക് ഭാരവാഹികള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ മാത്രമല്ല സിനിമാ മേഖലയിലെ എല്ലാവരും ബുദ്ധിമുട്ടിലാണ്.
തീയറ്റര്‍ ഉടമകളുമായോ സംഘടനാ ഭാരവാഹികളുമായോ ചര്‍ച്ച നടത്താതെ ഏകപക്ഷീയമായിട്ടാണ് വിജയ് ബാബു ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. വിജയ് ബാബുവിന്റെ സിനിമകള്‍ തിയേറ്ററില്‍ ഇനി റിലീസ് ചെയ്യില്ലെന്നും സംഘടന പറഞ്ഞിട്ടുണ്ട്.