gnn24x7

ആത്മ നിര്‍ഭര്‍ ഭാരത്‌; ഉത്പാദനം;തൊഴില്‍ സാധ്യത;നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യം!

0
165
gnn24x7

ന്യൂഡല്‍ഹി: എട്ട് മേഖലകളില്‍ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ കൊണ്ട് വരും എന്ന് വ്യക്തമാക്കിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉത്പാദനം, തൊഴില്‍ സാധ്യതകള്‍,നിക്ഷേപം തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ ഉതകുന്നതായിരിക്കും പരിഷ്ക്കാരങ്ങള്‍ എന്ന് വ്യക്തമാക്കി.

കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം, വ്യോമയാനം,ബഹിരാകാശം,ആണവോര്‍ജം,വിമാനതാവളങ്ങള്‍,കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയിലെ ബഹിരാകാശ ദൌത്യങ്ങളില്‍ പങ്കാളികളാകാം.എന്നാല്‍ ഐഎസ്ആര്‍ഒ യ്ക്ക് ആയിരിക്കും നിയന്ത്രണം.

ഉപഗ്രഹ വിക്ഷേപങ്ങളില്‍ അടക്കം സ്വകാര്യകമ്പനികള്‍ക്ക് പങ്കാളികളാകാം. ഐഎസ്ആര്‍ഒ യുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാം,എന്നാല്‍ സ്വകാര്യ പങ്കാളിത്തത്തിനായി നയവും നിയന്ത്രണ സംവിധാനവും വരും.
കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണ കമ്പനികള്‍ സ്വകാര്യ വല്‍ക്കരിക്കും എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലെപോലെയാക്കും.
വിമാനതാവളങ്ങളിലേക്ക് വരുമ്പോള്‍ 6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും.12 വിമാനത്താവളങ്ങളില്‍ 13,000 കോടിരൂപയുടെ സ്വകാര്യ നിക്ഷേപം.കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസുകള്‍ തുടങ്ങും.വിമാന കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്ക്കാരം കൊണ്ടുവരും.
വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും.

എയര്‍ലൈനുകളുടെ പരിപാലന ചെലവ് കുറയ്ക്കും,ലോകത്തെ പ്രമുഖ എഞ്ചിന്‍ നിര്‍മാതാക്കള്‍ വരുന്ന വര്‍ഷം ഇന്ത്യയില്‍ എന്‍ജിന്‍ റിപ്പയര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ രാജ്യത്തുള്ള ആയുധനിര്‍മ്മാണ ഫാക്ട്ടറികള്‍ കമ്പനികളാക്കി മാറ്റും, പ്രതിരോധ ഉത്പാദന മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍
നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തും. വിദേശ കമ്പനികള്‍ക്ക് സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂ, ആയുധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയം പര്യാപ്തമാകും. സ്വന്തമായി ഉല്‍പ്പാപ്പിദിക്കാവുന്ന ആയുധങ്ങള്‍ ഇറക്ക്മതി ചെയ്യില്ല,കല്‍ക്കരി മേഖലയും സ്വകാര്യ വല്‍ക്കരിക്കും, സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ എടുത്തുകഴിയും.

വരുമാനം പങ്കുവെയ്ക്കല്‍ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യമേഖലയെ അനുവദിക്കുക.കല്‍ക്കരുയുടെ വിലക്കുറവിനും ഇറക്കുമതി ഒഴിവാക്കാനും ഇതുസഹായിക്കും. ധാതുക്കളുടെ ഉല്‍പ്പാദനം ലളിതമാക്കും, അലൂമിനിയം വ്യവസായത്തിന്‍റെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനായി ബോക്സൈറ്റ്, കല്‍ക്കരി ബ്ലോക്കുകളുടെ സംയുക്തലേലം, ഒരേ കമ്പനിക്ക് തന്നെ ധാതു ഖനനത്തിലെ എല്ലാ പ്രവര്‍ത്തികളും ഏറ്റെടുക്കാം എന്ന് ധനമന്ത്രി വ്യക്തമാക്കി. നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാകാന്‍ നയം പരിഷ്ക്കരിക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങള്‍ എന്ന് കണ്ടെത്തുന്ന സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും.

കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്നതാണ് ആത്മ നിര്‍ഭര്‍ ഭാരതിലെ നാലാം ഘട്ട പ്രഖ്യാപനം, വിദേശ നിക്ഷേപം അടക്കമുള്ള കാര്യങ്ങള്‍ എതിര്‍പ്പ് ക്ഷണിച്ച് വരുത്തുന്നതിന് സാധ്യതയുള്ളതാണ്. സര്‍ക്കാര്‍ അനുകൂല സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ സ്വകാര്യവല്‍ക്കരണത്തിലും
വിദേശ നിക്ഷേപത്തിലും ഒക്കെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതാണ്. എന്നാല്‍ ഇതിനായി കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന നയമാകും സര്‍ക്കാര്‍
രൂപീകരിക്കുക എന്നാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here