തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച അതിതീവ്ര ന്യൂനമര്‍ദം എംഫന്‍ എന്ന ചുഴലിക്കാറ്റായി രൂപപ്പെട്ടു.
ഒഡീഷയുടെ തീരദേശ മേഖലകളില്‍ വന്‍ നാശം വിതയ്ക്കുമെന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാങ്ങളുടെ തീരാപ്രദേശങ്ങളില്‍ വീശാനും ഇടയുണ്ട്.
നിക്കോബാര്‍ ദ്വീപുകള്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴ ലഭിക്കാനിടെയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
48 മണിക്കൂറിനുള്ളില്‍ ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും വേഗത 200 കിലോമീറ്ററായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യന്‍ തീരത്തെത്തും. കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ ചെന്നൈ തീരത്തിന് 700 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം.









































