gnn24x7

കേരളത്തില്‍ വീണ്ടും കൊവിഡ് 19 മരണം

0
316
gnn24x7

തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് 19 മരണം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടിയാണ് മരിച്ചത്.

73 വയസായിരുന്നു. പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്രവം പരിശോധനക്കയച്ചിരുന്നു. പരിശോധനാഫലത്തില്‍ കൊവിഡ് പോസിറ്റീവാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലെത്തിയത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്

ഒപ്പമുണ്ടായിരുന്ന മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here