ദുബൈ: കോവിഡ് ബാധിച്ച് സൗദിയിലും യു.എ.ഇയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി സുലൈമാൻ (48) ആണ് റിയാദിൽ മരിച്ചത്. ഗ്രോസറി ഷോപ്പ് ജീവനക്കാരനായിരുന്നു.താമസ സ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പയ്യന്നൂർ സ്വദേശി അസ്ലം ആണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 96 ആയി.