കോട്ടയം: ചങ്ങനാശ്ശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിതിന്‍ ബാബു തന്നെയാണ് കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം അയല്‍വാസികളെ അറിയിച്ചത്. കൊലപാതകത്തിന് പിന്നാലെ ജിതിന്‍ സമീപത്തെ വീട്ടുകാരുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വന്നാല്‍ ഒരു സംഭവം കാണാം എന്ന് പറയുകയായിരുന്നു.
അമ്മയും മകനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ പ്രതി മദ്യപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.