വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് പിന്തുണയുമായി ആഫ്രിക്കന്‍ എഴുത്തുകാര്‍. അമേരിക്കയില്‍ പൊലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നൂറുകണക്കിന് ആഫ്രിക്കന്‍ എഴുത്തുകാരാണ് രംഗത്തെത്തിയത്.
ക്രിസ് അബാനി, കെല്‍വിന്‍ നോണ്‍വിഗ്‌നന്‍ അഡാന്‍ചെഡ്, അലി ജെ അഹമ്മദ്, അബ്ദിലാത്തിഫ് അബ്ദുല്ല, യാസ്മിന്‍ അബ്ദുല്‍-മാഗിഡ തുടങ്ങി 105 ഓളം എഴുത്തുകാരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ അതിര്‍ത്തിക്കതീതമായി ആഫ്രിക്കന്‍ എഴുത്തുകാര്‍ എന്ന നിലയില്‍ തങ്ങള്‍ അപലപിക്കുന്നതായി എഴുത്തുകാര്‍ പറഞ്ഞു.
”1964ല്‍ ഘാനയില്‍വെച്ച് ആഫ്രോ അമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന മാല്‍ക്കംx ( മാല്‍ക്കം ലിറ്റില്‍ ) പറഞ്ഞ വാക്കുകളിലെ നിരാശ ഞങ്ങള്‍ ഇവിടെ ഓര്‍ക്കുന്നു. അമേരിക്കയിലെ 2കോടി ആഫ്രിക്കന്‍ വംശജര്‍ക്ക് ഇതൊരു അമേരിക്കന്‍ സ്വപ്‌നമല്ല, മറിച്ച് അമേരിക്കന്‍ ദു:സ്വപനമാണ് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്,” എഴുത്തുകാര്‍ പറഞ്ഞു.
എല്ലാ മനുഷ്യരും തങ്ങളുടെ ചോരയാണെന്നും ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും എഴുത്തുകാര്‍ കൂട്ടിച്ചേര്‍ത്തു.
”പൊലീസുകാരുടെ വംശീയ കൊലയ്‌ക്കെതിരെ ലോകത്തിന്റെ നാനാഭാഗത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ അറിയിക്കുന്നു. ഇത് വെറും പ്രതിഷേധം മാത്രമല്ല.
ഒരിക്കലും നിശബ്ദമായല്ല പൊലീസ് വംശീയ കൊലകള്‍ നടക്കുന്നത്. ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഈ വംശീയ കൊലകള്‍ നടക്കുന്നത്. ഒരു പേടിയുമില്ലാതെയാണ് അവര്‍ ഈ ക്രൂരകൃത്യം ചെയ്യുന്നത്,” എഴുത്തുകാര്‍ കൂട്ടിച്ചേര്‍ത്തു. 
നിറത്തിന്റെയോ ദേശത്തിന്റിയോ ലിംഗത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാ അമേരിക്കാര്‍ക്കും ഒരുപോലെ രാജ്യത്ത് കഴിയാന്‍ നിയമപരമായി തന്നെ അവകാശം നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം ചങ്കൂറ്റം കാണിക്കണമെന്നാണ് തങ്ങള്‍ പറയാനുള്ളതെന്നും എഴുത്തുകാര്‍ പറഞ്ഞു.
പൊലീസ് കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര്യമായി അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ ലീഗല്‍ ഇന്‍സ്റ്റിറ്റിയൂഷനോട് ആവശ്യപ്പെടുന്നതായും എഴുത്തകാര്‍ കൂട്ടിച്ചേര്‍ത്തു.
                







































