gnn24x7

ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ

0
285
gnn24x7

അമേരിക്കയില്‍ പൊലീസ് കഴുത്തു ഞെരിച്ചതു മൂലം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ. ഫ്‌ളോയിഡിന്റെ ആറു വയസ്സുകാരിയായ മകളോടൊപ്പമാണ്  ഭാര്യ റോക്‌സി വാഷിംഗ് ടണ്‍ ഫ്‌ളോയിഡിന്റെ വിയോഗത്തെക്കുറിച്ച് സംസാരിച്ചത്.

‘ഇതാണ് എന്നില്‍ നിന്നും ആ ഓഫീസര്‍മാര്‍ എടുത്തത്, ‘ മകള്‍ ഗിയന്നയെ ചൂണ്ടിക്കാട്ടി റോക്‌സി പറഞ്ഞു.

‘അവസാനം അവര്‍ക്ക് അവരുടെ വീട്ടിലേക്ക് പോവാനും കുടുംബത്തെ കാണാനും പറ്റും. ഗിയന്നയക്ക് ഒരച്ഛനില്ല. അദ്ദേഹം ഒരിക്കലും ഇവള്‍ വളരുന്നതും പഠിക്കുന്നതും കാണില്ല, അവളോടൊപ്പം ഇടനാഴികളിലൂടെ അദ്ദേഹം ഇനി നടക്കില്ല.

അവള്‍ക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍, അവള്‍ക്കവളുടെ അച്ഛന്റെ സാന്നിധ്യം ആവശ്യമായി വന്നാല്‍, അവള്‍ക്കിനി അതില്ല,’ ഫ്‌ളോയ്ഡിന്റെ ഭാര്യ പറഞ്ഞു.
ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധം എട്ടാം ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കന്‍ തെരുവുകളില്‍ വന്‍ പ്രക്ഷോഭമാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ നടന്നു വരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here