gnn24x7

ചന്ദ്രഹ്രണം ഇന്ന്; ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്

0
246
gnn24x7

ഇന്ന് രാത്രിയോടെ ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷിയാകുന്നത്. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മ​ല്ലെ​ങ്കി​ൽ ഇ​തു കേ​ര​ള​ത്തി​ലും കാ​ണാം. രാ​ത്രി 11.15 മു​ത​ൽ പു​ല​ർ​ച്ചെ 2.34 വ​രെ​യാ​ണു ഗ്ര​ഹ​ണ​സ​മ​യം. ച​ന്ദ്ര​ൻ ഭാ​ഗി​ക​മാ​യി നി​ഴ​ൽ​ മൂ​ടി​യ (പെ​നം​ബ്ര​ൽ) ഗ്ര​ഹ​​ണ​മാ​ണ് കാണാനാകുക. അതുകൊണ്ടുതന്നെ ഇന്നത്തെ ഗ്രഹണത്തിന് പ്രത്യേകതയുണ്ട്.

ഇ​നി ജൂ​ലൈ അ​ഞ്ചി​നും ന​വം​ബ​ർ 30നും ​ച​ന്ദ്ര​ഗ്ര​ഹ​ണം ന​ട​ക്കു​മെ​ങ്കി​ലും അ​വ കേ​ര​ള​ത്തി​ൽ ദൃ​ശ്യ​മ​ല്ല. ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​നി​ൽ പ​തി​ച്ചാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​ക. പൗ​ർ​ണ​മി (വെ​ളു​ത്ത​വാ​വ്) ദി​ന​ങ്ങ​ളി​ലാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. 12.54നാണ് ചന്ദ്രഗ്രഹണം പൂർണതയിലെത്തുന്നത്. ഈ സമയം നോക്കിയാൽ ആകാശത്ത് സ്ട്രോബെറി മൂണിനെ കാണാം. ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും.

പൂർണം, ഭാഗികം, പെനംബ്രൽ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ചന്ദ്രഗ്രഹണമാണുള്ളത്. ഇന്ന് നടക്കുന്ന ഗ്രഹണം പെനംബ്രൽ ഒന്നായിരിക്കും, ഇത് ഒരു സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണ്ണമായി വിന്യസിക്കുമ്പോഴാണ് ഒരു പെനം‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ, സൂര്യന്റെ പ്രകാശത്തെ അതിന്റെ നിഴലിന്റെ പുറം ഭാഗവുമായി നേരിട്ട് ചന്ദ്രനിൽ എത്തുന്നതിൽ നിന്ന് ഭൂമി തടയുന്നു, ഇത് പെനംബ്രൽ എന്നും അറിയപ്പെടുന്നു. പെനംബ്രൽ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട കാമ്പിനേക്കാൾ വളരെ മങ്ങിയതിനാൽ പെനംബ്രൽ ഗ്രഹണം സാധാരണ പൂർണ്ണചന്ദ്രനിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here