gnn24x7

പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ അറസ്റ്റില്‍

0
289
gnn24x7

ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് പേരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് പിടികൂടി. പ്രതിരോധസേനയുടെ ആയുധ ഡിപ്പോയിലെ ജീവനക്കാരന്‍ വികാസ് കുമാര്‍ (29), മഹാജന്‍സ് ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ചിമന്‍ ലാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

ആയുധങ്ങളുടെ ചിത്രങ്ങള്‍, ഓര്‍ഡറുകള്‍, വരവും പോക്കും എന്നിവയെല്ലാം കുമാര്‍ പാകിസ്താന് കൈമാറിയതായാണ് അറിയുന്നത്. വിവരച്ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡിന് അന്വേഷണം കൈമാറി.

കരാര്‍ ജോലിക്കാരനായ ചിമന്‍ലാലില്‍നിന്നും ഐ.എസ്.ഐവിവരം ചോര്‍ത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആണ് അനോഷ്‌ക ചോപ്ര എന്ന വ്യാജ പേരിലുള്ള പാക് രഹസ്യാന്വേഷണ ഏജന്റിന്റെ ഫേസ്ബുക്ക് സൗഹൃദ അഭ്യര്‍ഥന ലഭിച്ചതെന്ന് കുമാര്‍ പൊലീസിനോട് പറഞ്ഞു.

2019 ആഗസ്റ്റിലാണ് വികാസ് കുമാര്‍ പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വനിത ഉദ്യോഗസ്ഥ വികാസ് കുമാറുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചെന്നും ഇന്ത്യക്കാരിയായ സ്ത്രീയായി തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here