ഈ ലോക്ക് ഡൌൺ കാലത്ത് ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടിയിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ പ്രവീൺ ഹരിശ്രീ ആണ് ഇന്ന് വൈകിട്ട് 6 മണിക്ക് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്.
ബാഹുബലി എന്ന ചലച്ചിത്രത്തിൽ കട്ടപ്പ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ പ്രവീൺ ഹരിശ്രീ, മമ്മൂട്ടി, ലാലു അലക്സ്, എം എസ് തൃപ്പൂണിത്തറ, എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത സിനിമ നടന്മാർക്ക് പല സിനിമകളിലായി ശബ്ദം നൽകിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ മിമിക്രിയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രവീൺ ഹരിശ്രീ മിമിക്രി വേദികളിൽ സജീവ സാന്നിധ്യമാണ്.
ഒരുപാട് പാരഡി കാസറ്റുകളിൽ പല സിനിമാ താരങ്ങളെയും അനുകരിച്ച പ്രവീൺ ഹരിശ്രീ പല പരസ്യ ചിത്രങ്ങളിലും ശബ്ദം നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഐറിഷ് സമയം 6 മണി , (ഇന്ത്യൻ സമയം 10.30 pm)ആണ് പ്രവീൺ ക്രാന്തി ഫേസ്ബുക് പേജിലൂടെ ലൈവിൽ വരുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
By ABHILASH ATTELIL










































