ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ല്‍ എത്തി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9520 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 153106 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇത് ആശ്വാസകരമായാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍.
1,69,798 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. അതായത്, രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 50 ശതമാനത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി.
 
                






