തിരുവനന്തപുരം: ലോക്ക് ഡൌണ്‍ കാലത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധം തുടരുന്നതിനിടെ ചാര്‍ജ് വര്‍ധനയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണ് എന്നാല്‍ ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കെഎസ്ഇബിയോട് പരിശോധിക്കുന്നതിന് 
നിര്‍ദേശിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
സാധാരണ നിലയില്‍ തന്നെ ഫെബ്രുവരി മുതല്‍ മെയ് വരെ വൈദ്യുതി ഉപയോഗം കൂടുന്ന സമയമാണ്,എന്നാല്‍ ഇത്തവണ ലോക്ക്ഡൌണ്‍ കൂടി ആയതോടെ വൈദ്യുതി ഉപഭോഗം കൂടുകയായിരുന്നു.
റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനാല്‍ നാലുമാസത്തെ റീഡിംഗ് ഒരുമിച്ചാണ് എടുത്തത്,താരിഫ് ഘടനയിലോ വൈദ്യുതി ചാര്‍ജിലോ യാതൊരു വര്‍ധനയും ഉണ്ടായിട്ടില്ല മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുക വര്‍ധനവിന്‍റെ പകുതി സബ്സിഡി നല്‍കും.
100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനമാണ് സബ്സിഡി,150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനമാണ് സബ്സിഡി.
150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സബ്സിഡി 20 ശതമാനമായിരിക്കും.
ലോക്ക് ഡൌണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നത് 5 തവണകളാക്കും.
 
                






