ഹൈദരാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. പില്ലി സുഭാഷ് ചന്ദ്ര ബോസ്, മോപിദേവി വെങ്കട രമണ, അല്ല അയോധ്യാരാമി റെഡ്ഡി, പരിമള്‍ നേത്വാനി എന്നിവരാണ് വിജയിച്ചത്.
സംസ്ഥാനത്ത് നാല് എം.എല്‍.എമാരുടെ വോട്ടുകള്‍ അയോഗ്യമായി. മൂന്ന് ടി.ഡി.പി എം.എല്‍.എമാര്‍ തങ്ങളുടെ വോട്ട് അസാധുവാക്കി.
175 അംഗങ്ങളില്‍ 173 പേരും വോട്ട് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്.
 
                






