gnn24x7

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

0
242
gnn24x7

കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു.

ദല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ നിന്നും പത്താം തിയതി കൊല്ലത്ത് എത്തിയ ആളാണ് ഇദ്ദേഹം. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പതിനൊന്നാം തിയതി സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.

17 ാം തിയതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് മാറ്റി. പിന്നീട് നില ഗുരുതരമാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്.

ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ വൈറസ് മറ്റ് ആന്തരിക അവയങ്ങളെയെല്ലാം ബാധിച്ചുവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here