gnn24x7

മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് അറുപത്തിയൊന്ന് വയസ്

0
255
gnn24x7

മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് അറുപത്തിയൊന്ന് വയസ്. 1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിയുടെ ജനനം.  അദ്ദേഹം ആദ്യമായി സിനിമയിൽ കാലൂന്നിയത് 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ്.  ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. 

ശേഷം 1986 ൽ മോഹൻലാൽ ചിത്രം രാജാവിന്റെ മകനിൽ വില്ലനായി അഭിനയിച്ചു.  അതിനുശേഷം 94 ൽ പുറത്തിറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തോടെയാണ് അദ്ദേഹത്തിന്റെ കരിയർ മാറി മറിഞ്ഞത്.  സുരേഷ് ഗോപിയെന്ന ആക്ഷൻ കിം ചെയ്തുവച്ച പൊലീസ് വേഷങ്ങൾ ഇന്നും നമ്മൾ മലയാളികൾക്ക് പ്രിയങ്കരമാണ്.  സിനിമയിലെ പൊലീസ് എന്നു കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഓടിയെത്തുന്ന രൂപം സുരേഷ് ഗോപിയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

സത്യം പറഞ്ഞാൽ ഏത് നടൻ പൊലീസ് വേഷത്തിൽ വന്നാലും സുരേഷ് ഗോപിയോളം വരില്ലയെന്ന് നമുക്ക് നിസംശയം പറയാം.  മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സ്വാധീനമുള്ള അപൂർവം മലയാളി താരമാണ് അദ്ദേഹം.  90 കളിൽ അദ്ദേഹത്തിന്റെ മൊഴിമാറ്റ ചിത്രത്തിനായി തെലുങ്കിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും റിലീസ് മാറ്റിവച്ചിട്ടുണ്ട്.  

അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായ തലസ്ഥാനം, 1921, ഏകലവ്യൻ, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, കാശ്‌മീരം, യുവതുർക്കി, ലേലം, ഗുരു, വാഴുന്നോർ, സമ്മർ ഇൻ ബത്‌ലഹേം, രക്തസാക്ഷികൾ സിന്ദാബാദ്, എഫ്ഐആർ, ക്രൈം ഫയൽ, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വച്ചത് മാത്രമല്ല 1997 ൽ ‘കളിയാട്ട’ത്തിലെ  അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരേഷ് ഗോപിയെ തേടിയെത്തിയിരുന്നു.

നടനും, രാഷ്ട്രീയ പ്രവർത്തകനുമുപരി ആവശ്യക്കാർക്ക് മനസറിഞ്ഞ് സഹായം എത്തിച്ചുകൊടുക്കുന്ന വളരെ നല്ലൊരു മനസിന്റെ ഉടമയാണ് സുരേഷ് ഗോപിയെന്ന നമ്മുടെ പ്രിയപ്പെട്ട സുരേഷേട്ടൻ.  

ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് രണ്ട് സമ്മാനങ്ങളാണ് ഉള്ളത്. ഒന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കവലിന്റെ ആദ്യ ടീസറും, രണ്ടാമത്തേത് അദ്ദേഹത്തിന്റെ 250 മത്തെ സിനിമ കവലിന്റെ മോഷൻ പോസ്റ്ററും.  കാവൽ സംവിധാനം ചെയ്തിരിക്കുന്നത് നിഥിൻ രഞ്ജി പണിക്കരാണ്.  സിനിമ നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്.    

അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയ്ക്ക് സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ടീം അംഗങ്ങൾ സന്തോഷവും ഐശ്വര്യവും നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു… 

 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here