gnn24x7

രാജ്യത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെ നീട്ടി

0
395
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത് ജൂലായ് 15 വരെ നീട്ടി. രാജ്യത്ത്  കോവിഡ്‌  വ്യാപിക്കുന്ന പശ്ചാത്തലതിലാണ്  കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഈ നടപടി.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  ജൂലായ് 15 വരെ ഉണ്ടാവില്ല എങ്കിലും ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. ഡിജിസിഎ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താമെന്ന്  കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത്  കോവിഡ്‌  പ്രതിരോധത്തിനായി  നടപ്പാക്കിയ  lock downന്‍റെ ഭാഗമായാണ്‌   അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. കഴിഞ്ഞ  മാര്‍ച്ച് 25നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ  പരിഗണനയിലുള്ളതായി   വ്യോമയാനമന്ത്രി ഹര്‍ദീപ്  സിംഗ്  പുരി വ്യക്തമാക്കിയിരുന്നു.  അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വ്യോമയാനമന്ത്രി പറഞ്ഞിരുന്നു.  എന്നാല്‍, രാജ്യത്ത്  കോവിഡ്‌  വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചത്  നീട്ടുകയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here