gnn24x7

അഭിമന്യുവിന്‍റെ നാട്ടില്‍ സുരേഷ്ഗോപി എംപിയുടെ എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതി

0
334
gnn24x7

തിരുവനന്തപുരം: 2018 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അരും കൊല ചെയ്ത അഭിമന്യുവിന്‍റെ നാട്ടില്‍ സുരേഷ്ഗോപി എംപിയുടെ എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ കൂടെയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്.

വട്ടവട പഞ്ചായത്തില്‍ കോവിലൂര്‍ ടൌണിലെ അഞ്ച് വാര്‍ഡുകളില്‍ ഉള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതാണ് കോവിലൂര്‍ കുടിവെള്ള പദ്ധതി.

മഹാരാജാസ് കോളേജില്‍ കൊല്ലപെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കോട്ടക്കമ്പൂരിലെ വീട് സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി എംപി പ്രദേശവാസികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ അവസ്ഥ മനസിലാക്കിയത്.

അന്ന് തന്നെ പ്രദേശത്ത് കുടിവെള്ളം എത്തിക്കാമെന്ന് എംപി പ്രദേശ വാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

വട്ടവട പഞ്ചായത്തിലെ ചൂളക്കല്ലില്‍ വെള്ളമെടുത്ത്  നിന്നും കോവിലൂര്‍ കുളത്തുമട്ടയിലെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം.

1,60,000 ലിറ്റര്‍ കൊള്ളാവുന്ന സംഭരണിയാണ് കുളത്തുമട്ടയില്‍ സ്ഥാപിച്ചിരിക്കുന്നത്. വീടുകളിലേക്ക് പൈപ്പുകളും കുടിവെള്ള സ്രോതസ്സായ അലങ്കലാഞ്ചിയില്‍ ജലസംഭരണിയും സ്ഥാപിച്ചത് പഞ്ചായത്താണ്.

നേരത്തെ തന്നെ പദ്ധതി പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് കാരണം ഉത്ഘാടനം നീട്ടിവെയ്ക്കുകയായിരുന്നു. തന്‍റെ പിറന്നാള്‍ ദിനത്തിന് സുരേഷ് ഗോപി എംപി വട്ടവടയിലെ ജനങ്ങളുടെ ഏറെ നാളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായുള്ള
കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

പദ്ധതി ഗവര്‍ണര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉത്ഘാടനം ചെയ്തപ്പോള്‍ സുരേഷ് ഗോപി എംപി, എംഎല്‍എ എസ് രാജേന്ദ്രന്‍,
കളക്റ്റര്‍ എച്ച് ദിനേശന്‍, സബ് കളക്റ്റര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here