ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.
അതുകൊണ്ടാവണം സംസ്കൃതത്തിൽ ഇതിനെ ആവർത്തിനി എന്നുപറയുന്നത്.
ഔഷധയോഗ്യ ഭാഗം വേര്, തണ്ട്, ഫലം .
ഔഷധ ഗുണങ്ങൾ:-
വേര്, തണ്ട്, ഫലം എന്നിവ ഔഷധത്തിനു ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. വേരിൽനിന്നെടുത്ത നീര്, വേരിന്റെ തൊലികൊണ്ടുണ്ടാക്കിയ കഷായം ഇവ പ്രമേഹത്തിനു നല്ല മരുന്നാണ്.