gnn24x7

അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി

0
268
gnn24x7

ബെയ്ജിംഗ്: അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി.

ഹോങ്കോങ്ങില്‍ നടക്കുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുകയാണ് ചൈനയുടെ ലക്‌ഷ്യം.

ചൈനയ്ക്കെതിരായ പരസ്യപ്രതിഷേധങ്ങള്‍  കുറ്റകരമാക്കുന്നതാണ് സുരക്ഷാ നിയമം.

അമേരിക്ക,ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ ചൈന ഹോങ്കോങ്ങില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണ് എന്ന നിലപാട് സ്വീകരിച്ചിരുന്നു.

എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് ചൈന പുതിയ സുരക്ഷാ നിയമം പാസാക്കിയത്.

ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുന്നതിനാണ് ചൈന ലക്ഷ്യമിടുന്നത്,

തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടെപെടെണ്ട കാര്യമില്ല എന്ന നിലപാടിലാണ് ചൈന.

തങ്ങള്‍ പുതിയ നിയമം കൊണ്ട് വന്നത് തങ്ങളുടെ സുരക്ഷയ്ക്കായാണ് എന്ന് ചൈന നിലപാട് സ്വീകരിക്കുന്നു.

അതേസമയം ഹോങ്കോങ്ങില്‍ ചൈന മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു.

അതിനിടെ അമേരിക്ക ഹോങ്കോങ്ങുമായുള്ള പ്രതിരോധ ഉപകരണങ്ങളുടെ വ്യാപാരം നിര്‍ത്തിവെയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധ ഉപകരണങ്ങള്‍ ചൈനീസ് സേനയുടെ കൈവശം എത്തുന്നതിന് സാധ്യതയുണ്ട് എന്ന് അമേരിക്ക സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു, എന്തായാലും അന്താരാഷ്‌ട്ര തലത്തില്‍ ചൈനയ്ക്കെതിരെ കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തുന്ന നടപടിയാണ് ഇപ്പോള്‍ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്,ഹോങ്കോങ് പ്രക്ഷോഭകാരികള്‍ ആകട്ടെ തങ്ങള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും എന്ന നിലപാടിലുമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here