gnn24x7

ഇന്ത്യ-ചൈന വിഷയം കടുക്കുന്നു; ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും അവരുടെ ഭീകര സംഘടനകളും

0
304
gnn24x7

ഇന്ത്യ-ചൈന വിഷയം കടുക്കുന്നു. വിഷയത്തിൽ ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും അവരുടെ ഭീകര സംഘടനകളും കൈകോർക്കുന്നുവെന്ന് റിപ്പോർട്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാക് അധീന മേഖയായ ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് സൂചന. 

കൂടാതെ പാക്കിസ്ഥാനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈന ചർച്ച നടത്തിയെന്നും അതുവഴി കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.   ഇന്ത്യക്കെതിരെ രണ്ടുരീതിയിലുള്ള പോർമുഖം തുറക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്റെത്.  ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ നിരവധി തവണ യോഗ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here