gnn24x7

ചൈന്യക്കെതിരെപ്രതിഷേധിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തി ഹോങ് കോങിലെ പ്രക്ഷോഭകര്‍

0
264
gnn24x7

ഹോങ് കോങിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്ന വിവാദമായ സുരക്ഷാ ബില്‍ ചൈന പാസാക്കിയതിനു പിന്നാലെ ചൈന്യക്കെതിരെപ്രതിഷേധിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ഹോങ് കോങിലെ പ്രക്ഷോഭകര്‍.

ഒറ്റ നോട്ടത്തില്‍ ചൈനീസ് അനുകൂലമെന്നു തോന്നുന്നതും എന്നാല്‍ ചൈനയെ പരോക്ഷമായി എതിര്‍ക്കുന്നതും ഹോങ് കോങ് സ്വാതന്ത്രത്തെ സൂചിപ്പിക്കുന്നതുമായ വാക്കുകളാണ് ഹോങ് കോങ് തെരുവുകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

‘അടിമകളാവാന്‍ വിസമ്മതിക്കുന്നവരേ എഴുന്നേല്‍ക്കുക’, ഹോങ് കോങിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റൈ പ്രധാന തട്ടകമായിരുന്ന കോസ് ബേ ജില്ലയിലെ ബ്രിഡ്ജിനു മേലിലെ ചുമരെഴുത്ത് ഇങ്ങനെയാണ്.

ചൈനീസ് ദേശീയ ഗാനത്തില്‍ നിന്നും എടുത്തതാണ് ഈ വാചകം. എന്നാല്‍ ഇപ്പോള്‍ ഈ ചുമരെഴുത്ത് നിലവില്‍ ചൈനക്കെതിരെയുള്ള പരോക്ഷ ശബ്ദമായി ഇവിടെ ഉപയോഗിക്കുകയാണ്. ദേശീയ ഗാനത്തിലെ വാചകം സര്‍ക്കാര്‍ വിരുദ്ധമാണെന്ന് തെളിയിക്കാന്‍ പറ്റാത്തതിനാല്‍ ഇതിനെതിരെ നടപടിയെടുക്കാനും പറ്റില്ല.

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു ഉദ്ധരണി ഇങ്ങനെയാണ്, ‘വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് നല്ലൊരവസാനം ഉണ്ടാവില്ല,’ ഇത് ഒരു വിമത സ്വരമായി തോന്നാമെങ്കിലും ചൈനയ്ക്ക് ഇതിന്റെ പേരില്‍ നടപടി എടുക്കാന്‍ പറ്റില്ല. കാരണം ചൈനീസ് നേതാവ് മാവോയുടെ പ്രശസ്ത വാചകമാണിത്.

ബില്‍ പാസാക്കിയ ശേഷം ഹോങ് കോങില്‍ ഹോങ് കോങ് ഇന്‍ഡിപെന്‍ഡന്‍സ് എന്നെഴുതിയ കൊടി ഉയര്‍ത്തിയതിനു ഒരാള്‍ അറസ്റ്റിലായിരുന്നു. ഇതിനു പുറമെ കോഡു ഭാഷകളും പ്രക്ഷോഭകര്‍ ഉപയോഗിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here