gnn24x7

സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്

0
289
gnn24x7

തിരുവനന്തപുരം: സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സന്ദീപിന്റെ വിദേശയാത്രകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിൽ കസ്റ്റംസിനോട് സഹകരിക്കാൻ പിടിയിലായ സരിത് തയാറാകുന്നില്ല. കാർഗോ ഏജന്റ് ഹരിരാജ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തി. കേസിൽ ബന്ധമില്ലെന്നും കാർഗോ വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു.

എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ നിന്നുള്ള ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭ്യമായേക്കില്ല. ക്യാമറ സ്ഥാപിച്ചിട്ടുള്ളത് അരകിലോമീറ്റർ അകലെയാണ്.

ഇതിനിടയിൽ 2018ലും, 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടേയും സരിത്തിന്റേയും സാന്നിധ്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, സ്വപ്ന സുരേഷിൻറെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് അന്വേഷണസംഘത്തിന് വേണ്ടി ഹാജരാകുന്ന അഡ്വക്കറ്റ് രാംകുമാർ പറഞ്ഞു. ഇതിനായി എല്ലാ വശങ്ങളും പരിശോധിച്ച് കഴിഞ്ഞു. രാംകുമാറിനെ പുറമേ സുപ്രീംകോടതിയിൽ നിന്ന് മറ്റൊരു അഭിഭാഷകനും കസ്റ്റംസിനു വേണ്ടി ഹാജരാകും.

സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്ഥിരീകരിച്ചു കഴിഞ്ഞു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു.

കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി.

സ്വപ്ന സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. വിവേക് എസ് സാഥെയെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here