ജയ്പൂര്‍: 109 MLAമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ MLAമാര്‍ക്കും വിപ്പ് നല്‍കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 109 MLAമാര്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍, 109 MLAമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുത്തതോടെ തനിക്കൊപ്പം 30 എംഎല്‍എമാരുണ്ടെന്ന സച്ചിന് പൈലറ്റിന്റെ അവകാശവാദം പൊളിഞ്ഞു.
എന്നാല്‍, സച്ചിന് പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിക്കുന്നത്. ചര്‍ച്ചകള്‍ക്കു വാതില്‍ തുറന്നുകിടക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു കുടുംബത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട രീതി ഇതല്ല എന്നും നേതാക്കള്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ 200 അംഗങ്ങളുള്ള നിയമസഭയില്‍ 107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. അന്യര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് 125 പേരുടെ പിന്തുണയാണ് ഉള്ളത്.