gnn24x7

കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാൽ…അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ

0
658
gnn24x7

നാം കഴിയ്ക്കുന്ന നട്‌സ് എന്ന ഗണത്തില്‍ പലപ്പോഴും കപ്പലണ്ടി അഥവാ നിലക്കടലയെ പെടുത്താറില്ല. എന്നാല്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. പാവങ്ങളുടെ ബദാം എന്നാണ് ഇത് അറിയപ്പെടുന്നതും.

വെറുതേ കപ്പലണ്ടി കൊറിയ്ക്കുമ്പോഴും പലരും ഇതിന്റെ ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചു ചിന്തിയ്ക്കാറുമില്ല. മറ്റു നട്‌സിനത്രയും വിലയില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നു തന്നെയാണ് കപ്പലണ്ടി. ഇത് പല രൂപത്തിലും കഴിയ്ക്കാം. എണ്ണ ചേര്‍ക്കാതെ വറുത്തു കഴിയ്ക്കാം, ഇതു കുതിര്‍ത്തു കഴിയ്ക്കാം. പുഴുങ്ങിയും കഴിയ്ക്കാം. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാന്‍ ഏറെ നല്ലതാണ് കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത്.തടി വയ്ക്കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ ന്ല്ലതാണ്. പുഴുങ്ങിയ കപ്പലണ്ടിയില്‍ 99 ശതമാനമാണ് കലോറി. എന്നാല്‍ എണ്ണ ചേര്‍ക്കാതെയാണെങ്കിലും വറുത്ത കപ്പലണ്ടിയില്‍ കലോറി 166 ആണ്.വൈറ്റമിന്‍ ബി കോംപ്ലക്‌സ്, നിയാസിന്‍ എന്നിവ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പ്രോട്ടീനും നാരുകളുമെല്ലാം ഇതില്‍ ധാരാളമുണ്ടുതാനും.നട്‌സ്‌ അലര്‍ജിയുള്ളവര്‍ക്ക്‌ വറുത്ത കപ്പലണ്ടി ദോഷം ചെയ്‌തേക്കും. കപ്പലണ്ടി പുഴുങ്ങിക്കഴിയ്‌ക്കുന്നത്‌ ഈ ദോഷം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്‌. ഗര്‍ഭിണികള്‍ക്ക് ആരോഗ്യകരമായി തൂക്കം കൂട്ടാന്‍, തൂക്കം കുറഞ്ഞ കുട്ടികള്‍ക്കു തൂക്കം കൂട്ടാന്‍ ഏറെ ആരോഗ്യകരമാണിത്.

​വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പുഴുങ്ങിയ കപ്പലണ്ടി. നാരുകളുടെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ദഹനത്തെ സഹായിക്കുകയും വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും.മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിന്‌ പുഴുങ്ങിയ കപ്പലണ്ടി ഏറെ നല്ലതാണ്‌. ഇതിലെ നാരുകളാണ്‌ ഇതിനു സഹായിക്കുന്നത്‌. പുഴുങ്ങുന്നതു വഴി ദഹനവും എളുപ്പമാകുന്നു.

​ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്സ് ആണ് കപ്പലണ്ടി എന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നിയാസിൻ, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, റെസ്‌വെററ്ററോൾ (ആന്റി ഓക്സിഡന്റ്) എന്നിവ പല വിധ ഹൃദയ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ഹൃദയ സംരക്ഷണ സവിശേഷത കപ്പലണ്ടിയിലുണ്ട്. അവയുടെ ഈ പ്രത്യേക സവിശേഷത ദീർഘകാലാടിസ്ഥാനത്തിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. നിലക്കടല നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഇളംചൂട്‌ നൽകുന്നു, ഇത് ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

നിലക്കടലയിലെ ആന്റിഓക്‌സിഡന്റുകൾ

നിലക്കടലയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പോരാടാനും ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ച തടയാനും സഹായിക്കും. നിലക്കടലയിലെ ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, സിങ്ക് എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ, ഇവ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഉപകരിക്കുന്നു.ഫ്‌ളേവനോയ്‌ഡുകല്‍, പോളിഫിനോളുകള്‍ എന്നിവ പുഴുങ്ങിയ കപ്പലണ്ടിയില്‍ കൂടുതലുണ്ട്‌.ഇവ പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും അകറ്റാന്‍ ഏറെ ഉത്തമമാണ്‌.കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കും ഹൃദയാരോഗ്യത്തിനുമെല്ലാം പുഴുങ്ങിയ കപ്പലണ്ടി ഏറെ നല്ലതാണ്.

മസിലുകള്‍ വളരാന്‍

നട്‌സ് ആയതിനാല്‍ തന്നെ പുരുഷാരോഗ്യത്തിന് ഉത്തമമാണ് ഇത്. കപ്പലണ്ടി. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നതും നല്ലതാണ്. മസിലുകള്‍ വളരാന്‍ ഏറ്റവും നല്ലൊരു വഴിയാണിത്. മസിലുകളുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും മസിലുകളുള്ളവര്‍ക്ക് അതിന്റെ ആരോഗ്യത്തിനും ഇത് ഉപയോഗിയ്ക്കാം.നട്‌സിന്റെ എല്ലാ ഗുണങ്ങളും നല്‍കുന്ന ഇത് ബീജാരോഗ്യത്തിനും ഉത്തമമാണ്. ഇതിലെ പ്രോട്ടീനുകളാണ് മസില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here