അബുദാബി: ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനിബിലിറ്റി പുരസ്ക്കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രുപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക്.
അബുദാബി പരിസ്ഥിതി വകുപ്പിന്‍റെ കീഴിലുള്ള അബുദാബി സസ്റ്റെയിനിബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.
സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ്മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആണ് പുരസ്ക്കാരം.
ഈ പുരസ്ക്കാരം നേടുന്ന അറബ് പൗരന്‍ അല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയിലെ ഷൈമ അല്‍ മസ്രോയി പുരസ്ക്കാരത്തിന് അര്‍ഹനായി, അബുദാബി പോര്‍ട്ട്, അബുദാബി നാഷണല്‍ ഏക്‌സിബിഷന്‍ കമ്പനി, ഡോള്‍ഫിന്‍ എനര്‍ജി, ബോറോഗ് എന്നിവരാണ് വിവിധ മേഖലകളില്‍ പുരസ്ക്കാരത്തിന് അര്‍ഹരായത്.