gnn24x7

ഛബഹാര്‍ പദ്ധതിയില്‍ നിന്ന് ഇറാന്‍ ഇന്ത്യയെ ഒഴിവാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

0
246
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ധനസഹായ കാലതാമസം ചൂണ്ടിക്കാട്ടി ഇറാന്‍ ഛബഹാര്‍ തുറമുഖ റെയില്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ ഇറാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. വളരെ വലിയ നഷ്ടമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഛബഹാര്‍ തുറമുഖ ഇടപാടില്‍ നിന്ന് ഇന്ത്യ പിന്തള്ളപ്പെട്ടുവെന്നും ചൈന നിശബ്ദമായി പ്രവര്‍ത്തിച്ചെങ്കിലും ഒടുവില്‍ അവര്‍ക്ക് മികച്ച കരാര്‍ ലഭിച്ചു. ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത് വലിയ നഷ്ടമാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

പദ്ധതിക്ക് ധനസഹായം നല്‍കുന്നതിലും ആരംഭിക്കുന്നതിലും ഇന്ത്യന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്ന് ഇന്ത്യയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛബഹാര്‍ തുറമുഖത്തുനിന്ന് അഫ്ഗാനിസ്താനിലേക്കുള്ള റെയില്‍പാതയുടെ നിര്‍മാണം മധ്യ ഏഷ്യയിലേക്ക് അഫ്ഗാനില്‍നിന്ന് പുതിയ വ്യാപാരപാത തുറക്കുന്നതാണ്.
2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെഹ്റാന്‍ സന്ദര്‍ശന വേളയിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ഇത് സംബന്ധിച്ച കരാറും ഒപ്പു വെച്ചിരുന്നു.

400 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനയുമായുള്ള 25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഇറാന്‍ അന്തിമമാക്കിയതിന്റെ പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.

ഛബഹാറിന്റെ ഡ്യൂട്ടി ഫ്രീ സോണില്‍ ചൈനീസ് പങ്കാളിത്തം സംബന്ധിച്ചുള്ള ഉള്‍പ്പെടുയുള്ള കാര്യങ്ങള്‍ കരാറില്‍ പറയുന്നുണ്ട്. 40000 കോടി ഡോളറിന്റെ ഇടപാട് നടപ്പിലായാല്‍ ഇറാനിലെ ബാങ്കിംഗ്, ടെലിക്കമ്മ്യൂണിക്കേഷന്‍, തുറമുഖങ്ങള്‍, റെയില്‍ ഉള്‍പ്പെടെ മറ്റ് നിരവധി പദ്ധതികളില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കും. ഛബഹാര്‍ റെയില്‍ ലൈന്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നാല് വര്‍ഷം മുന്‍പാണ് ഇന്ത്യയും ഇറാനും കരാറില്‍ ഏര്‍പ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here