gnn24x7

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ്‌ നിലപാട് കടുപ്പിക്കുന്നു

0
242
gnn24x7

ജയ്പൂര്‍: കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ്‌ നിലപാട് കടുപ്പിക്കുന്നു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ്‌ എംഎല്‍എ യ്ക്ക് സച്ചിന്‍ പൈലറ്റ്‌ വക്കീല്‍ നോട്ടീസ് അയച്ചു.

ബിജെപിയെ പിന്തുണയ്ക്കാന്‍ സച്ചിന്‍ പൈലറ്റ്‌ തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉന്നയിച്ച് എംഎല്‍എ 
ഗിരിരാജ് സിംഗ് മലിംഗയാണ് രംഗത്ത് വന്നത്.

മലിംഗ നടത്തിയ അടിസ്ഥാന പരവും വിധ്വേഷ പരവുമായ പ്രസ്താവനയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന്
സച്ചിനോട് അടുപ്പമുള്ള നേതാക്കള്‍ വ്യക്തമാക്കി.

ഡിസംബര്‍ മുതല്‍ തന്നോട് പൈലറ്റ്‌ ഇക്കാര്യം ആവശ്യപെടുകയും ചര്‍ച്ച നടത്തിയതായും താന്‍ വാഗ്ദാനം ലംഘിച്ചെന്നും 
മലിംഗ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം സച്ചിന്‍ പൈലറ്റ്‌ നിഷേധിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച ന്യായമായ ആശങ്കകള്‍ തടയിടുന്നതിനാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും
സച്ചിന്‍ പറയുകയും ചെയ്തു.

നേരത്തെ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടും സച്ചിന്‍ ബിജെപിയുമായി ചേര്‍ന്ന് തന്‍റെ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉന്നയിച്ചിരുന്നു,
അതേസമയം സച്ചിന്‍ തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കുന്നതിനായി അടുത്ത അനുയായികളുമായി ആശയ വിനിമയം നടത്തുകയാണ്.

പുതിയ പാര്‍ട്ടി സംബന്ധിച്ച തീരുമാനം വൈകാതെ പ്രഖ്യപിക്കുന്നതിനാണ് സച്ചിന്‍റെ നീക്കം,കോണ്‍ഗ്രസ്‌ നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ആശയ വിനിമയം നടത്തുന്നതിന് ശ്രമം തുടരുന്നതായാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here