ദോഹ: ഖത്തറിലേക്ക് താമസവിസയുള്ളവര്‍ക്ക് മടങ്ങിവരാന്‍ നിയന്ത്രണങ്ങളോടെ അനുമതി. അടുത്തമാസം ഒന്നുമുതല്‍ പ്രവേശനം.
നിലവില്‍ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. അതേസമയം യാത്രയ്ക്ക് അനുമതിയുള്ള 40 രാജ്യങ്ങളുടെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല.
ഖത്തര്‍ ഐഡിയുള്ള താമസവീസക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരണമെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ നല്‍കേണ്ടത്. കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പ്രവേശനത്തിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്.
കൊവിഡ് വ്യാപനം കുറഞ്ഞ 40 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലാത്തതിനാല്‍ ഖത്തറില്‍ താമസവിസയുള്ള ഇന്ത്യാക്കാര്‍ക്ക് ആഗസ്റ്റ് ഒന്നിന് തിരിച്ചുപോകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുമില്ല.
ഖത്തര്‍ പുറത്തിറക്കിയ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക അന്തിമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ രണ്ടാഴ്ച കൂടുംതോറും രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ച് പട്ടിക പുതുക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഖത്തറില്‍ ഒരു ലക്ഷത്തി ഏഴായിരത്തിലധികം പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 96 ശതമാനം പേരും രോഗമുക്തരായതാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളോടെ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനമായത്.






































