gnn24x7

വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

0
231
gnn24x7

കൊല്ലം: എസ്.എൻ കോളജ് സുവർണ ജൂബിലി ഫCd’d തട്ടിപ്പ് കേസില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി എന്നി കുറ്റങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വെള്ളാപ്പള്ളി മാത്രമാണ് പ്രതി.

വിജിലൻസ് എസ്.പിയായി സ്ഥലം മാറിയ മുൻ ഉദ്യോഗസ്ഥന് കുറ്റപത്രം നൽകാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

2004-ല്‍ കോടതി നിര്‍ദേശപ്രകാരമാണ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയിൽ  അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here