ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില ഗുണ്ടകള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന കുറ്റ കൃത്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
മോചന ദ്രവ്യം നല്‍കിയിട്ടും കാണ്‍പൂരില്‍ ഒരാളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ ജീവന്‍ എടുത്ത ശേഷം അതിനെ കുറിച്ച് പരസ്യമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. വീട്, റോഡ്,ഓഫീസ്, തുടങ്ങി ഒരിടവും ഇപ്പോള്‍ സുരക്ഷതമല്ലെന്നും പ്രിയങ്ക ഗാന്ധി പറയുഞ്ഞു.
‘ വിക്രം ജോഷിക്ക് ശേഷം ഇപ്പോള്‍ കാണ്‍പൂരില്‍ സഞ്ജീത് യാദവും കൊലചെയ്യപ്പെട്ടിരിക്കുന്നു. തട്ടിക്കൊണ്ട് പോയവര്‍ക്ക് പണം ലഭിച്ചിട്ടും അവര്‍ കൊലപ്പെടുത്തി. പൊലീസിന് ആ പണം ലഭിക്കുകയും ചെയ്തു. ഇവിടെ പുതിയ ‘ഗുണ്ടാരാജ്’ ആണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്,’ പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
ഈ കാട്ടു ഭരണത്തില്‍ എല്ലാ ക്രമസമാധാനവും ഗുണ്ടകള്‍ക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്,’ അവര്‍ പറഞ്ഞു.
വിക്രം ദുബെയെ കൊലപ്പെടുത്തിയ സംഭവത്തിലും ബുധനാഴ്ച അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട വിക്രം ജോഷിയെന്ന മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലും കോണ്‍ഗ്രസ് യു.പി സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
തന്റെ അനന്തരവള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പൊലീസിന് പരാതി നല്‍കിയ അടുത്ത ദിവസമായിരുന്നു വിക്രം ജോഷിയെ ഒരു സംഘം വെടിവെച്ചത്.