കോവിഡ് കാലത്ത് ഏറ്റവും വലിയ വെല്ലുവിളി എന്നത് വിശ്വാസമാണ്. അവർക്ക് കോറോനയാണോ എന്ന ഭയത്താൽ ഒരാൾ പോലും ഇന്ന് തമ്മിൽ വിശ്വസിക്കുന്നില്ല. എന്തിന് അപകടത്തിൽ പെട്ട് ജീവന് വേണ്ടി കേഴുമ്പോൾ പോലും ഇപ്പോൾ ആളുകൾ ശ്രദ്ധിക്കാതെ പോകും ആ അവസ്ഥയാണ്. അതുപോലൊരു സംഭവമാണ് കോട്ടയത്ത് നടക്കുന്നത്.
കോട്ടയത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയില്‍ ഔസേഫ് ജോര്‍ജിന്റെ (85) മൃതദേഹമാണ് നാട്ടുകാര്‍ തടഞ്ഞത്.
കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് തടഞ്ഞത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് തടസം സൃഷ്ടിച്ചു. ജനപ്രതിനിധികളെ പോലും അറിയിക്കാതെ രഹസ്യമായാണ് മൃതദേഹം കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കോട്ടയത്തെ ആദ്യത്തെ കോവിഡ് മരണമായിരുന്നു ഇത്.








































