gnn24x7

സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷൺ സംഘം കണ്ടെടുത്തു

0
234
gnn24x7

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷൺ സംഘം കണ്ടെടുത്തു.  എസ്ബിഐ ബാങ്ക് ലോക്കറിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണ് കണ്ടെടുത്തത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ പേരിലുള്ള ലോക്കറിൽ നിന്നും കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാൻ ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ് ഐ.ടി വകുപ്പിനെ അറിയിച്ചു. സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി കെഎസ്ഐടിഐഎൽ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുസിയുടെ നിയമവിഭാഗമാണ് കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനം അറിയിച്ചിരിക്കുന്നത്. അതേസമയം സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാർശയോടെയാണ് സ്വപ്നയെ നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here