gnn24x7

ഇന്ത്യയില്‍ കൊവിഡ കേസുകള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

0
211
gnn24x7

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊവിഡ കേസുകള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 20% വര്‍ദ്ധിച്ച് 1.4 ദശലക്ഷത്തിലധികം പേര്‍ക്ക് പുതുതായി രോദം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കര്‍ ആണ് ഇക്കാര്യം അറിയച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കേസുകളിലെ വളര്‍ച്ച അതിവേഗത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 49,931 പേര്‍ക്കാണ്. 708 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ 14 ലക്ഷം കടന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നിലാണ് ഇന്ത്യ.

വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 14.35 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 32,771 പേര്‍ ഇതുവരെ മരിച്ചു. 9.17 ലക്ഷം പേര്‍ രോഗമുക്തി നേടിയെന്നും നിലവില്‍ 4.85 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
മഹാരാഷ്ട്രയില്‍ 9,431 പേര്‍ക്കും തമിഴ്‌നാട്ടില്‍ 6,986 പേര്‍ക്കും കര്‍ണാടകയില്‍ 5,199 പേര്‍ക്കുമാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here