ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന് പ്രതികരിച്ച് സച്ചിന്‍ പൈലറ്റ് ക്യാമ്പ്. മുന്‍ ഉപമുഖ്യമന്ത്രിയോടൊപ്പമുള്ള ഹേമാറാം ചൗധരി എം.എല്‍.എയാണ് പ്രതികരിച്ചത്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നു. സ്വതന്ത്രരായാല്‍ അവര്‍ തങ്ങളോടൊപ്പം വരും.ഗെലോട്ട്നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞാല്‍ ഏതൊക്കെ എം.എല്‍.എമാരാണ് അവരൊടൊപ്പമുള്ളതെന്ന് വ്യക്തമാകുമെന്നും ഹേമാറാം ചൗധരി പറഞ്ഞു.
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.
ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങളില്‍ രണ്ട് ചോദ്യങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെടുന്നുണ്ടോ എന്ന് ഗവര്‍ണര്‍ ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 
                






