തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നിരീക്ഷണത്തില്‍ പോയത്.
സമ്പര്‍ക്കപട്ടികയിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ വരെ മന്ത്രി പല യോഗങ്ങളിലും പങ്കെടുത്തിരുന്നു. ഉച്ചയ്ക്കാണ് ജീവനക്കാരന്റെ പരിശോധനാഫലം വന്നത്. കൊവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ജില്ലയുടെ ചുമതല കടകംപള്ളി സുരേന്ദ്രനാണ്.