gnn24x7

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ടി.വികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ

0
234
gnn24x7

ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ടി.വികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ. വ്യാഴാഴ്ച വൈകീട്ട് ഡയറക്ടറേറ്റ് ജനറല്‍ ഫോറീന്‍ ട്രേഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കളര്‍ ടി.വികളുടെ ഇറക്കുമതി നിയന്ത്രിക്കും. ഇനി ഇവ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമായിരിക്കും. ചൈനീസ് ടി.വികളുടെ വരവ് പരിശോധിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം’, ഡി.ജി.എഫ്.ടി അധികൃതര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് 15,000 കോടി രൂപയുടെ ടി.വി വ്യവസായമുണ്ട്. ഇതില്‍ 36 ശതമാനവും ചൈനയില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയിരുന്നു. മാത്രമല്ല സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് 59 ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here