gnn24x7

ഷെയ്ന്‍ നിഗം നായകനാകുന്ന സാജിദ് യഹിയ ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

0
241
gnn24x7

കൊച്ചി: ഷെയ്ന്‍ നിഗം നായകനാകുന്ന സാജിദ് യഹിയ ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ പാടിയ ഖല്‍ബേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്.

പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പൂര്‍ണ്ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ‘ജാതിക്ക തോട്ടം’ എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്.

പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണെന്നാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here