ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി. കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പോകുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ ക്വറന്‍റീന്‍ കാലാവധി ഡ്യൂട്ടിയായി കണക്കാക്കണം. അവധിയായി മാറ്റുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്കു കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണു നിർദേശം. കേസ് ഓഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും.