gnn24x7

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

0
255
gnn24x7

ജയ്പൂര്‍: ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഭരിക്കുക എന്നതാണ് തങ്ങളുടെ ജോലി, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ സംരക്ഷിക്കുക എന്നതും അതുപോലെ പ്രധാനമാണ്. ഭരണത്തെ ഒന്നും മോശമായി ബാധിക്കുന്നതിന് ഞാന്‍ അനുവദിക്കില്ല’, ഗെലോട്ട് പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും മന്ത്രിമാരും ജയ്പൂരില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ഇന്ന് മടങ്ങും, നാളെ തിരികെയെത്തും. എം.എല്‍.എമാര്‍ ജയ്‌സാല്‍മീരില്‍ തുടരും’, ഗെലോട്ട് പറഞ്ഞു.

അശോക് ഗെലോട്ട് ക്യാംപിലെ 50ഓളം കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്സാല്‍മീറിലേക്ക് ഇന്ന് വൈകുന്നേരത്തോടെയാണ് മാറ്റിയത്. മൂന്ന് ചാര്‍ട്ടേഡ് ഫൈ്ളറ്റുകളിലായാണ് എം.എല്‍.എമാരെ കൊണ്ട് പോയത്.

ഒരു എം.എല്‍.എ പോലും വിട്ട് പോകരുതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിലെ ഹോട്ടലില്‍ നിന്നും എം.എല്‍.എമാരെ ജയ്സാല്‍മീറിലേക്ക് മാറ്റിയത്.

കനത്ത സുരക്ഷയോടെ എം.എല്‍.എമാരെ സൂര്യഗര്‍ ഹോട്ടലിലേക്ക് മാറ്റി. ഒരുമാറ്റത്തിന് വേണ്ടി ഞങ്ങള്‍ ജയ്സാല്‍മീറിലേക്ക് പോവുകയാണ് എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ പ്രശാന്ത് ബൈര്‍വ പറഞ്ഞത്.

ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്. നിയമസഭ വിളിച്ച് ചേര്‍ക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എല്‍.എമാറ്റാനുള്ള തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here